#മലയോരത്തിന്റെ ജനകീയ ഡോക്ടർ #ആന്റോവർഗ്ഗീസിന് അവാർഡ്
#ഇരിട്ടി :-ഡോ. ദീപക് .കെ.തോമസ് മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ ആരോഗ്യമേഖലയിലെ സമഗ്ര സംഭാവനക്കുള്ള പ്രഥമ അവാർഡിന് മലയോരത്തിന്റെ ജനകീയ ഡോക്ടർ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഡോ.ആന്റോ വർഗീസ് തിരഞ്ഞെടുക്കപ്പെട്ടു.
വിനോദയാത്രയ്ക്കിടെ2015 ഏപ്രിൽ 25ന് നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ മരണപ്പെട്ട കണിച്ചാർ കുണ്ടേരിയിലെ ഡോ. ദീപക് .കെ.തോമസിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പ്രഥമ അവാർഡാണ് ഡോ: ആന്റോ വർഗ്ഗീസിനെ തേടിയെത്തിയത്
ഡോ: ദീപക് തോമസ്സിന്റെ കു
ടുംബാംഗങ്ങളും ,കോഴിക്കോട് മെഡിക്കൽ കോളജിലെ അൻപത്തി ഒന്നാമത് എം ബി ബി എസ്.ബാച്ചിലെ ദീപകിന്റെ സഹപാഠികളായ ഡോക്ടർമാരും, കുടുംബ സുഹൃത്തുക്കളും ചേർന്ന് രൂപവൽകരിച്ച ട്രസ്റ്റിന്റെ ഉൽഘാടനവും ,അവാർഡ് ദാനവും എപ്രിൽ 25-ന് വൈകു:അഞ്ചര മണിക്ക് കുണ്ടേരിയിലെ ഗൃഹാങ്കണത്തിൽ നടക്കും.
ട്രസ്റ്റിന്റെ ഉദ്ഘാടനം ഡോ.ഖദീജ മുംതാസും, ഡോ: ആന്റോ വർഗ്ഗീസിനുള്ളഅവാർഡ് ദാനം അഡ്വ.സണ്ണി ജോസഫ് എംഎൽഎയും നിർവ്വഹിക്കും .
വാർത്ത കടപ്പാട് : Santhosh Koyitty