ഇരിട്ടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിട്ടി മെട്രോ യൂണിറ്റ് ഓഫീസ് ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അലി ഹാജി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന വ്യാപാരികളായ ആര്.കെ.മോഹന്‍ദാസ്, എ.പി.മോഹന്‍ദാസ്, മമ്മി ഹാജി, കാരുണ്യ പ്രവര്ത്തകന് ബിജു മാണിക്കത്താന് എന്നിവരെ ആദരിച്ചു. ജില്ലാ സെക്രട്ടറി എ.സുധാകരന്, മേഖല പ്രസിഡന്റ് സി.കെ.സതീശന്, സെക്രട്ടറി മൂസ ഹാജി ആറളം, മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് അയൂബ് പൊയിലന്‍, പയഞ്ചേരി യൂണിറ്റ് പ്രസിഡന്റ് സലാം ഹാജി, സാം തോമസ്, ഷബീര്‍ അപ്സര, കെ.മുരളീധരന്, കൃഷ്ണന് എഴുത്തന്‍, എന്‍.ജെ.ജോഷി, എം.ടി.മാത്യു, യു.കെ.ഉമേഷ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: അലി ഹാജി (പ്രസി.), എന്‍.ജെ.ജോഷി, എം.ടി.മാത്യു (വൈ.പ്രസി.), കെ.മുരളധീരന് (ജന. സെക്ര.), ഷബീര്‍ അപ്സര, യു.കെ.ഉമേഷ് (സെക്ര.), സാം തോമസ് (ട്രഷ.)