ഇരിട്ടി കിളിയന്തറ പുഴയില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഉളിക്കള്‍ സ്വദേശി എമില്‍ സെബാന്, വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി എന്നിവരാണ് മരിച്ചത്. അയ്യംകുന്ന് പഞ്ചായത്തിലെ 16 ാം വാര്‍ഡ് ചരള് മേഖലയില്‍ നിന്നാണ് മൃതദേഹം പുറത്തെടുത്തത്. ഇരിട്ടിയില്‍ നിന്നും എത്തിയ ഫയര്‍ ആന്റ് റെസ്ക്യൂ സേന പുഴയില്‍ ഏറെനേരം നടത്തിയ തിരച്ചിലിലാണ് പുഴയിലെ നടുവില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെടുത്തത്. നാലു വിദ്ധ്യാര്‍ത്ഥികളാണ് പുഴയില്‍ ഇറങ്ങിയത്. കൂട്ടുകാര്‍ മുങ്ങിത്താഴുന്നത് കണ്ട് നിലവിളിച്ചതിനെത്തുടര്‍ന്ന് ഓടി എത്തിയ നാട്ടുകാരാണ് ആദ്യം പുഴയില്‍ ഇറങ്ങിയത്. പാറക്കൂട്ടവും ചെളിയും കാരണം പുഴയില്‍ മുങ്ങിത്താഴന് പ്രയാസപ്പെട്ടതിനെത്തുടര്ന്നാണ് ഫയര്‍ ഫോഴ്സിനെ വിളിച്ചത്.