Home | Articles | 

Sajan Joseph
Posted On: 31/08/18 10:09
കേരളകത്തോലിക്കാസഭ പ്രളയകാലത്ത് എന്തുചെയ്തു

 


വളരെ പ്രസക്തമായ ചോദ്യമാണിത്. ഒരു മാധ്യമങ്ങളും കവര്‍ ചെയ്തിട്ടില്ലാത്ത സഭയുടെ ചില സേവനരംഗങ്ങളെക്കുറിച്ച് ഒരോര്‍മ്മപ്പെടുത്തല്‍ മാത്രമാണിത്. കത്തോലിക്കാ രൂപതകളിലെ സാമൂഹികസേവനത്തിനു വേണ്ടിയുള്ള പ്രത്യേക സൊസൈറ്റികളുടെ ഫോറം (കെ.എസ്.എസ്.എഫ്) പുറത്തുവിട്ട കണക്കുകളിലേക്ക് മാത്രം ഒന്നു നോക്കുക. 32 കത്തോലിക്കാ രൂപതകളിലായി നടന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ വളരെ ചെറിയ ഒരു റിപ്പോര്‍ട്ടാണിത്. കണക്കില്‍പ്പെടാത്തതും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും പുതിയ പ്രോജക്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതുമൊന്നും ഉള്‍പ്പെടുത്താതെ 40 കോടി രൂപയുടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളാണ് കേരളകത്തോലിക്കാസഭ ഏകദേശം 15 ദിവസങ്ങള്‍ കൊണ്ട് കേരളത്തില്‍ നടപ്പിലാക്കിയത്. ഒരു രാഷ്ട്രീയപാര്‍ട്ടിക്കും, സന്നദ്ധസംഘടനക്കും അവകാശപ്പെടാനില്ലാത്ത സമാനതകളില്ലാത്ത സന്നദ്ധപ്രവര്‍ത്തനത്തിലാണ് കത്തോലിക്കാസഭ ഏര്‍പ്പെട്ടത് എന്ന് അഭിമാനപൂര്‍വ്വം പറയട്ടെ. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഈ സത്യം അനുഭവസ്ഥര്‍ അവരുടെ ഹൃദയങ്ങളില്‍ എഴുതി സൂക്ഷിച്ചിട്ടുണ്ട്. കത്തോലിക്കാ രൂപതകള്‍ ദുരിതബാധിതരുടെ ആശ്വാസഭവനങ്ങളായി മാറി. ബിഷപ്സ് ഹൗസുകള്‍ ഊട്ടുപുരകളായി, ദൈവജനം മുഴുവന്‍ - വിശ്വാസികളും മെത്രാന്മാരും വൈദികരും സമര്‍പ്പിതരും മുഴുവന്‍ സമയ സന്നദ്ധപ്രവര്‍ത്തകരായി...



Article URL:







Quick Links



അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച കുട്ടൂസ് ഹെയർ ഡ്രസ്സേഴ്സ ആന്റ് ജെന്റ്സ് ബ്യൂട്ടി പാർലർ നേരമ്പോക്ക് റോഡിൽ ഇന്ന് കാലത്ത് 9:00 മണിക്ക് പ്രവർത്തനം ആരംഭിക്കുന്നു... Continue reading




ചരമം - ഷെമി ബിബിൻ =========== ഇരിട്ടി : കച്ചേരിക്കടവ് വട്ടക്കുന്നേൽ ബിബിൻ ജോസഫിൻ്റെ ഭാര്യയും പുറവയൽ കുന്നംകുളങ്ങര ജോസിൻ്റെ മകളുമായ ഷെമി ബിബിൻ (30) അന്തരിച്ചു . മക്കൾ : ഈഥൻ ജോസഫ്, നിസ അന്ന, ഇഷ... Continue reading




വള്ളിത്തോട്ടിൽഓമ്നി വാൻ മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു #ഇരിട്ടി:വള്ളിത്തോട് ആനകുത്തിയ വളവിൽ ഓമ്നി വാർ നിയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിച്ച് മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു.കർണ്ണാടക സിദ്ധാപുരം നെല്ലൂത്ക... Continue reading




ഇരിട്ടി കിളിയന്തറ പുഴയില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഉളിക്കള്‍ സ്വദേശി എമില്‍ സെബാന്‍, വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി എന്നിവരാണ് മരിച്ചത്. അയ്യംകുന്ന് പഞ്ചായത്... Continue reading




ആദരാജ്ഞലികൾ ഇരിട്ടി:ഉളിക്കൽ കതുവാപ്പറമ്പിലെ കരിന്തകരക്കുഴിയിൽ രശ്മി (23) നിര്യാതയായി വാണിയപ്പാറ ക്രഷർ ജീവനക്കാരൻ പ്രശോഭിന്റെ ഭാര്യയാണ് 9 ദിവസം പ്രായമായ ഒരു കുഞ്ഞുണ്ട് . കുടക് സോമവാർപേട്ടയിലെ ... Continue reading