പേരാവൂർ: ആലച്ചേരി സ്വദേശി അർജുൻ ചന്ദ്രനും കൊട്ടിയൂർ സ്വദേശിനി വി.എസ്.ആതിരയും തമ്മിലുള്ള വിവാഹവേദി കാരുണ്യവേദിയായി.വധൂവരന്മാരുടെ കുടുംബാംഗങ്ങൾ വിവാഹാഘോഷം ചുരുക്കി മൂന്നരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി.
കൊട്ടിയൂരിൽ നടന്ന വിവാഹചടങ്ങിൽ കോളയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുരേഷ്‌കുമാർ,കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരശ്രീധരൻ എന്നിവർക്ക് വധൂവരന്മാർ തുക കൈമാറി.
കൊട്ടിയൂർ സെക്ഷൻ ഓഫീസർ വി.ആർ.ഷാജിയുടെയും കൊട്ടിയൂർ ഗ്രാമ പഞ്ചായത്തംഗം ഉഷാകുമാരിയുടെയും മകളാണ് ആതിര.ആലച്ചേരി ഗുൽമോഹറിൽ എം.കെ.ചന്ദ്രന്റെയും കെ.പി.സാവിത്രിയുടെയും മകനാണ് ബാങ്ക് ഒഫ് ബറോഡ മാനേജറായ അർജുൻ ചന്ദ്രൻ.
ദുരിതാശ്വാസനിധിയിലേക്കുള്ള തുക അർജുൻ ചന്ദ്രനിൽ നിന്ന് കോളയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുരേഷ്‌കുമാർ ഏറ്റുവാങ്ങുന്നു