Home | Articles | 

Shanavas Khan
Posted On: 13/09/18 09:44
ജിമ്മിനഗർ-കാറ്റാടിക്കുന്ന് റോഡ്അധികൃതരുടെ അവഗണനക്കെതിരെ ശ്രമദാനത്തിലൂടെ നാട്ടുകാരുടെ പ്രതിഷേധം

 

പഞ്ചായത്തിൽ എട്ടാം വാർഡിലുള്ള പൊട്ടിപ്പൊളിഞ്ഞ ജിമ്മിനഗർ-കാറ്റാടിക്കുന്ന് റോഡിനെ അധികൃതർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ ശ്രമദാനത്തിലൂടെ റോഡ് ഗതാഗതയോഗ്യമാക്കി.അന്തരിച്ച വോളീബോൾ താരം ജിമ്മിജോർജിന്റെവീടുൾപ്പടെ അൻപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്.
അറുപതോളം വർഷങ്ങൾ പഴക്കമുള്ള ഈ റോഡ് 15 വർഷം മുൻപ് പേരാവൂർ പഞ്ചായത്ത് ഏറ്റെടുക്കുകയും വീതികൂട്ടുകയും ചെയ്തിരുന്നു.എന്നാൽ,മൺ റോഡ് പൂർണ്ണമായുംടാറിടാൻ പഞ്ചായത്തധികൃതർ തയ്യാറാവുന്നില്ല.
ബസ് സർവീസില്ലാത്തതിനാൽ പ്രദേശവാസികൾ ചെറുവാഹനങ്ങളെയാണ് ആശ്രയിക്കുന്നത്.റോഡ് തകർന്നതോടെ ഓട്ടോറിക്ഷകൾ പോലും ഇതുവഴി വരാതായതോടെയാണ് പ്രദേശവാസികൾ ശ്രമദാനത്തിലൂടെ റോഡ് ഗതാഗതയോഗ്യമാക്കിയത്.
വാർഡിലെ പഞ്ചായത്തംഗം ഈ റോഡിനെ അവഗണിക്കുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം.ഈയടുത്ത കാലത്ത് ഇതേ വാർഡിൽ നിന്ന് പഞ്ചായത്ത് ഏറ്റെടുത്ത മറ്റ് റോഡുകൾക്ക് വാർഡ് മെമ്പർ ഫണ്ട് നല്കിടാറിംഗ് ചെയ്‌തെങ്കിലും ജിമ്മിനഗർ റോഡിനെ ഒഴിവാക്കുന്നത് നാട്ടുകാരിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
റോഡിനെ അവഗണിക്കുന്നതിനെതിരെ പ്രദേശവാസികൾ റസിഡൻസ് അസോസിയേഷൻ രൂപവത്ക്കരിച്ച് പ്രക്ഷോഭപരിപാടികൾക്ക് രൂപം നല്കിയിട്ടുണ്ട്.

അതേസമയം,ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വാർഡ് മെമ്പർ ഡാർലി ടോമി മലയോര ശബ്ദത്തോട് പറഞ്ഞു. റോഡിനെ അവഗണിക്കുന്നുവെന്ന പ്രചരണം ചിലവ്യക്തികൾ നടത്തുന്നത് മന:പൂർവ്വമാണെന്നും അനുവദിക്കപ്പെട്ട ഫണ്ടുപയോഗിച്ച് ടാറിംഗ് നടത്തിയിട്ടുണ്ടെന്നും വാർഡ് മെമ്പർ പറഞ്ഞു.
1.600 മീറ്റർ ദൈർഘ്യമുള്ള റോഡിൽ എം.എൽ.എ.ഫണ്ടുപയോഗിച്ച് 230 മീറ്ററും പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 160 മീറ്ററും ടാർ ചെയ്തിട്ടുണ്ട്.നിലവിൽ എം.എൽ.എ.അനുവദിച്ച മറ്റൊരു ഫണ്ട് ടെണ്ടർ കഴിഞ്ഞിട്ടുണ്ട്.ഇതുപയോഗിച്ച് 300 മീറ്റർ കൂടി ഉടൻ ടാർ ചെയ്യുമെന്നും അവർ പറഞ്ഞു.



Article URL:







Quick Links



അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച കുട്ടൂസ് ഹെയർ ഡ്രസ്സേഴ്സ ആന്റ് ജെന്റ്സ് ബ്യൂട്ടി പാർലർ നേരമ്പോക്ക് റോഡിൽ ഇന്ന് കാലത്ത് 9:00 മണിക്ക് പ്രവർത്തനം ആരംഭിക്കുന്നു... Continue reading




ചരമം - ഷെമി ബിബിൻ =========== ഇരിട്ടി : കച്ചേരിക്കടവ് വട്ടക്കുന്നേൽ ബിബിൻ ജോസഫിൻ്റെ ഭാര്യയും പുറവയൽ കുന്നംകുളങ്ങര ജോസിൻ്റെ മകളുമായ ഷെമി ബിബിൻ (30) അന്തരിച്ചു . മക്കൾ : ഈഥൻ ജോസഫ്, നിസ അന്ന, ഇഷ... Continue reading




വള്ളിത്തോട്ടിൽഓമ്നി വാൻ മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു #ഇരിട്ടി:വള്ളിത്തോട് ആനകുത്തിയ വളവിൽ ഓമ്നി വാർ നിയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിച്ച് മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു.കർണ്ണാടക സിദ്ധാപുരം നെല്ലൂത്ക... Continue reading




ഇരിട്ടി കിളിയന്തറ പുഴയില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഉളിക്കള്‍ സ്വദേശി എമില്‍ സെബാന്‍, വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി എന്നിവരാണ് മരിച്ചത്. അയ്യംകുന്ന് പഞ്ചായത്... Continue reading




ആദരാജ്ഞലികൾ ഇരിട്ടി:ഉളിക്കൽ കതുവാപ്പറമ്പിലെ കരിന്തകരക്കുഴിയിൽ രശ്മി (23) നിര്യാതയായി വാണിയപ്പാറ ക്രഷർ ജീവനക്കാരൻ പ്രശോഭിന്റെ ഭാര്യയാണ് 9 ദിവസം പ്രായമായ ഒരു കുഞ്ഞുണ്ട് . കുടക് സോമവാർപേട്ടയിലെ ... Continue reading