വെളിമാനം സ്വദേശി #കെവിൻ ഐഐടി പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക്
ഇരിട്ടി: ഐഐടി പ്രവേശന പരീക്ഷയിൽ (ജി മെയിൻസ്) രണ്ടാം റാങ്ക് നേട്ടവുമായി മലയാളി വിദ്യാർഥി. വെളിമാനം പൂവ്വക്കുളം മാർട്ടിന്റെയും ലിനിയുടെയും രണ്ടാമത്തെ മകനായ കെവിൻ മാർട്ടി (17) നാണ് രാജ്യത്ത് 11 ലക്ഷത്തിലധികം കുട്ടികളെഴുതിയ പരീക്ഷയിൽ നൂറു ശതമാനം മാർക്കോടെ രണ്ടാം സ്ഥാനത്തെത്തിയത്.
ദേശീയതലത്തിലുള്ള എൻടിഎസ്ഇ, കെവിപിവൈ എന്നീ സ്കോളർഷിപ്പുകളും നേടിയിട്ടുള്ള ഈ മിടുക്കന് സയൻസ് ഒളിപ്യാഡിലും രണ്ടാം സ്ഥാനം ഉണ്ട്. ഐഐടി ദേശീയതലത്തിൽ നടത്തിയ ടെക്നത്തലോൺ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതിനാൽ ഐഐടി സ്പോൺസർ ചെയ്യുന്ന അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ സന്ദർശനത്തിലുള്ള തയ്യാറെടുപ്പിലുമാണ് കെവിൻ. ബെംഗ്ളൂരുവിലെ അലൻ കരിയർ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയായിരുന്നു.
Attachments area